26ന് പ്രതിഷേധ ദിനാചരണം
Tuesday 25 November 2025 1:40 AM IST
കൊച്ചി: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ 4 ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയവേദി 26ന് പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ ലേബർ കോഡിന്റെ കോപ്പി കത്തിക്കും. എറണാകുളം ബോട്ട് ജെട്ടിയിൽ രാവിലെ 10നും ഏരിയ കേന്ദ്രങ്ങളിൽ വൈകുന്നേരം 5നുമാണ് പ്രതിഷേധ പരിപാടികൾ. ഫാക്ടറി ഗേറ്റുകളിൽ യൂണിയനുകൾ ലേബർ കോഡിന്റെ കോപ്പി കത്തിക്കുന്നതിനോടൊപ്പം അന്നേദിവസം കറുത്ത ബാഡ്ജ് ധരിച്ചും പ്രതിഷേധിക്കും. എല്ലാ വിഭാഗം തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.