വൃശ്ചികോത്സവം വലിയവിളക്ക് ഇന്ന്
Tuesday 25 November 2025 1:25 AM IST
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവ വലിയവിളക്ക് ഇന്ന്. പുലർച്ചെ പള്ളിവേട്ട നടക്കും. പള്ളിവേട്ട ചടങ്ങുകൾക്ക് ശേഷം തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് മണ്ഡപത്തിൽ പ്രത്യേകം സജ്ജീകരിച്ച സപ്രമഞ്ചക്കട്ടിലിൽ പള്ളിയുറക്കും. ആറാട്ട് ദിവസമായ നാളെ പുലർച്ചെ ക്ഷേത്രച്ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 3ന് കാഴ്ച ശീവേലി. ഇന്ന് കിഴക്കേ ഗോപുര നടയിൽ 9 ലക്ഷം രൂപയുടെ പുഷ്പാലങ്കാരങ്ങൾ സ്പോൺസർ ചെയ്തിട്ടുണ്ട്. വലിയ വിളക്ക് ദിവസം രാവിലെ 8.30 മുതൽ 12 മണി വരെ കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പഞ്ചാരിമേളവും വൈകീട്ട് 4 മുതൽ ശ്രീലങ്കൻ ബ്രദേഴ്സ് നയിക്കുന്ന നാദസ്വരവും നടക്കും.