ശരണബാല്യം ജോയിന്റ് ഡ്രൈവ് സംഘടിപ്പിച്ചു
Tuesday 25 November 2025 12:09 AM IST
മലപ്പുറം: ശരണബാല്യം പദ്ധതിയുടെ ജോയിന്റ് ഡ്രൈവിന്റെ ഭാഗമായി പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് ബാലവേല, ബാലഭിക്ഷാടനം ഇല്ലെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസർ പി.എം.ആതിരയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ബാലവേല, കൗമാരത്തൊഴിൽ സാഹചര്യത്തിൽ കുട്ടികളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടികൾ അല്ലായെന്നു ഉറപ്പുവരുത്തിയതിന് ശേഷമേ ജോലിയ്ക്ക് എടുക്കുവാൻ പാടൂവെന്നും ഇവരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി. ബാലവേല സംബന്ധിച്ച വിവരം അറിയിക്കുന്നതിന് പോസ്റ്ററുകൾ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചിട്ടുണ്ട്. ഫോൺ 04832978888.