കെ. സജീഷിന് ജന്മനാട്ടില്‍ ഉചിത സ്മാരകം പണിയണം: ചെറുകുന്ന് കൂട്ടായ്മ

Tuesday 25 November 2025 12:12 AM IST
e

മലപ്പുറം: ജമ്മുകശ്മീര്‍ രജോറി സെക്ടറില്‍ ജോലിക്കിടെ അപകടത്തില്‍ വീരമൃത്യു വരിച്ച സുബേദാര്‍ കെ. സജീഷിന് ജന്മനാട്ടില്‍ ഉചിത സ്മാരകം പണിയണമെന്ന് ചെറുകുന്നില്‍ കൂട്ടായ്മ ലൈബ്രറി ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന അനുശോചനയോഗം ആവശ്യപ്പെട്ടു. ചെറുകുന്ന് ബാലപ്രബോധിനി സ്‌കൂളില്‍ നടന്ന യോഗം ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മുസ ഹാജി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അഹമ്മദ് കുട്ടി ,വാര്‍ഡ് അംഗം എ.കെ. ഖമറുദ്ദീന്‍ ,മേച്ചേരി ജയപ്രകാശ്, കുരുണിയന്‍ ആലിബാവ , കരുമ്പില്‍ ബീരാന്‍ ഹാജി, എ.കെ. അന്‍വര്‍, കെ.പി. ഹനീഫ, മന്‍സൂര്‍, സക്കീര്‍ അലി ,​ എം.കെ. അബ്ദുള്‍ കരീം എന്ന സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ വീരമൃത്യു വരിച്ച സുബേദാര്‍ കെ സജീഷിന്റെ അനുശോചനയോഗം ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മുസ ഹാജി ഉദ്ഘാടനം ചെയ്യുന്നു