പോരാട്ടത്തിന് 7,587 സ്ഥാനാർത്ഥികൾ; തള്ളിയത് 126 പത്രിക,​ പിൻവലിച്ചത് 453

Tuesday 25 November 2025 1:29 AM IST
പത്രിക

കൊച്ചി: ജില്ലയിലെ തദ്ദേശ പോരാട്ടത്തിൽ വോട്ടുതേടിയിറങ്ങുന്നവരുടെ എണ്ണം 7,58. പത്രികയുടെ സൂക്ഷ്മ പരിശോധനാ നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള കണക്കുകളാണിത്. ഇന്നലെ രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ,​ നഗരസഭകൾ,​ കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളാണ് 7,587. ആകെ 8,155 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. 3,827 പുരുഷന്മാരും 4,328 സ്ത്രീകളും.

126 പത്രികകൾ തള്ളി. 59 പുരുഷന്മാരുടെയും 61 സ്ത്രീകളുടെയും പത്രികകളാണ് തള്ളിയത്. 453 പേർ പത്രിക പിൻവലിച്ചു. 209 പുരുഷന്മാരും 244 സ്ത്രീകളുമാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്.

സ്വീകരിച്ച പത്രികകളുടെ എണ്ണം (ഇന്നലെ വൈകിട്ട് 7.50 വരെ)

ഗ്രാമ പഞ്ചായത്തുകൾ സ്വീകരിച്ച പത്രികകൾ- 4994 തള്ളിയത്- 158 പിൻവലിച്ചത്- 346 മത്സരിക്കുന്നത്- 4589

ബ്ലോക്ക് പഞ്ചായത്തുകൾ

സ്വീകരിച്ച പത്രികകൾ- 586 തള്ളിയത്- 46 പിൻവലിച്ചത്- 46 മത്സരിക്കുന്നത്- 276

നഗരസഭകൾ

സ്വീകരിച്ച പത്രികകൾ- 1958 തള്ളിയത്- 09 പിൻവലിച്ചത്- 59 മത്സരിക്കുന്നത്- 1890

കൊച്ചി കോർപ്പറേഷൻ

സ്വീകരിച്ച പത്രികകൾ- 468 തള്ളിയത്- 03 പിൻവലിച്ചത്- 00 മത്സരിക്കുന്നത്- 465

ജില്ലാ പഞ്ചായത്ത്

സ്വീകരിച്ച പത്രികകൾ- 149 തള്ളിയത്- 03 പിൻവലിച്ചത്- 02 മത്സരിക്കുന്നത്- 144

വോട്ടർമാർ 26,67,745

ജില്ലയിൽ ആകെ 26.67 (26,67,745) ലക്ഷം വോട്ടർമാരുണ്ട്. 12,79,170 പുരുഷ വോട്ടർമാരും 13,88,543 സ്ത്രീ വോട്ടർമാരും 32 ട്രാൻസ്ജെൻഡർമാരും പട്ടികയിലുണ്ട്. പ്രവാസി വോട്ടുകൾ 131 എണ്ണം.