ഹരിത തിരഞ്ഞെടുപ്പ്
Tuesday 25 November 2025 1:29 AM IST
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ തയാറാക്കിയ വീഡിയോ പ്രദർശനം അടങ്ങിയ എൽ.ഇ.ഡി വാഹന പ്രചാരണത്തിന് തുടക്കമായി. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി വാഹന പ്രചാരണം ഫ്ളാഗ് ഓഫ് ചെയ്തു. 26 വരെ മൂന്നുദിവസങ്ങളിലായാണ് വാഹന പ്രചാരണം നടത്തുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹനം എത്തും. പരിപാടിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ഗോപിനാഥൻ, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ സി.ദീപ, ജെ.ശ്രാവൺ തുടങ്ങിയവർ പങ്കെടുത്തു.