എം.ജി വാർത്തകൾ

Tuesday 25 November 2025 12:31 AM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി,2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ബി.എസ്.സി നഴ്സിംഗ് ഒന്നാം വർഷം മുതൽ നാലാം വർഷം വരെ (പഴയ സ്കീം-2012 മുതൽ 2015 വരെ അഡ്മിഷനുകൾ) സ്പെഷ്യൽ സപ്ലിമെന്ററി, 2012 നു മുമ്പുളള അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് പരീക്ഷകൾ ജനുവരി ഏഴു മുതൽ നടക്കും.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ്) സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ മൂന്ന്,നാല് തീയതികളിലായി നടക്കും.