ഓർമിക്കാൻ
Tuesday 25 November 2025 12:33 AM IST
1. എൽ എൽ.എം ഒന്നാം ഘട്ട അലോട്ട്‌മെന്റ്:- കേരളത്തിലെ ഗവണ്‍മെന്റ് ലാ കോളേജുകളിലെ മുഴുവൻ സിറ്റുകളിലേയ്ക്കും സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും എൽ എൽ.എം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഡിസംബർ ആറിന് മുൻപ് ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.
2. ബ്രാൻഡ് മാനേജ്മെന്റ് @ ഐ.ഐ.ടി ഡൽഹി:- ഐ.ഐ.ടി ഡൽഹിയിൽ എക്സിക്യുട്ടീവ് ബ്രാൻഡ് മാനേജ്മെന്റിൽ 6 മാസ പ്രോഗ്രാമിന് അപേക്ഷിക്കാം.ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സ് ജനുവരിയിൽ ആരംഭിക്കും. https://home.iitd.ac.in/