പി.മോഹനൻ കേരള ബാങ്ക് പ്രസിഡന്റ്
തിരുവനന്തപുരം: സി.പി.എം കോഴിക്കോട് ജില്ല മുൻ സെക്രട്ടറി പി. മോഹനൻ പ്രസിഡന്റായും മുൻ എം.എൽ.എ ടി.വി.രാജേഷ് വൈസ് പ്രസിഡന്റായും കേരള ബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. അഞ്ച് വർഷമാണ് കാലാവധി.
നവംബർ 21നായിരുന്നു തിരഞ്ഞെടുപ്പ്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയ ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇടതുമുന്നണിക്ക് 1220വോട്ടും യു.ഡി.എഫിന് 49വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യയോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തു.
മറ്റു ഭരണസമിതി അംഗങ്ങൾ: ബിനിൽകുമാർ (പത്തനംതിട്ട),പി. ഗാനകുമാർ (ആലപ്പുഴ),അഡ്വ. ജോസ് ടോം(കോട്ടയം),അഡ്വ. വി.സലിം (എറണാകുളം),എം. ബാലാജി (തൃശ്ശൂർ), പി.ഗഗാറിൻ (വയനാട്),അധിൻ എ. നായർ (കൊല്ലം), അഡ്വ. ശ്രീജ.എസ് (തിരുവനന്തപുരം), എ.എം. മേരി (കാസർഗോഡ്), ശ്രീജ. എം.എസ് (ഇടുക്കി), സ്വാമിനാഥൻ. ഒ.വി (പാലക്കാട്), ഷിബു. ടി.സി (അർബൻ ബാങ്ക് പ്രതിനിധി).