പോരാളികളായി, ഇനി അങ്കം

Tuesday 25 November 2025 12:39 AM IST
നാമനിർദ്ദേശ പത്രിക

കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നലെ കഴിഞ്ഞതോടെ പോരാളികളുടെ ചിത്രം തെളിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ 15 നാളുകൾ. സ്ഥാനാർത്ഥി നിർണയത്തിലെ പൊരുത്തക്കേടുകൾ പറഞ്ഞ് തീർത്തും തീരാത്ത പ്രതിസന്ധികളെ തിരഞ്ഞെടുപ്പ് ഗോദയിൽ നേരിടാനുറച്ചുമാണ് മുന്നണികൾ. ഭരണത്തുടർച്ചയാണ് എൽ.ഡി.എഫിന്റെ ഉന്നം. അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ തവണത്തെ നേട്ടം തിളക്കമുള്ളതാക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. പത്രിക സമർപ്പണത്തിന് മുമ്പെ സ്ഥാനാർത്ഥികളെ ഉറപ്പിച്ച് വീടുകൾ കയറിയും സോഷ്യൽ മീഡിയയിൽ ഓളമുണ്ടാക്കിയും മുന്നണികൾ പ്രചരണത്തിന് തുടക്കമിട്ടിരുന്നു. സ്വന്തം മുന്നണിക്ക് കിട്ടുന്ന വോട്ട്, മറ്റു രണ്ടു മുന്നണികൾ, സ്വതന്ത്രന്മാർ, വിമതർ എന്നിവർക്ക് കിട്ടുന്ന വോട്ടുകൾ എന്നിവ കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന പ്രവർത്തനങ്ങളിലായിരിക്കും വരുംനാളുകളിൽ ഓരോ മുന്നണിയും.

 എൽ.ഡി.എഫ് ലക്ഷ്യം ഭരണത്തുടർച്ച

എ​ന്നും​ ​കൂ​ടെ​ ​നി​ന്ന​ ​വോ​ട്ട​ർ​മാ​ർ​ ​ഇ​ക്കു​റി​യും​ ​കെെ​വി​ടി​ല്ലെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഇ​ട​തു​പ​ക്ഷം.​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ൾ​ ​വോ​ട്ടാ​കു​മെ​ന്നും​ ​മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​ ​നി​ല​നി​ർ​ത്താ​ൻ​ ​ക​ഴി​യും​ ​എ​ന്നു​മാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രാ​യ​ ​ഒ​രു​ ​കൂ​ട്ടം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഉ​ൾ​പ്പെ​ടെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ൽ.​ഡി.​എ​ഫ് ​രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.​ ചി​ല​യി​ട​ങ്ങ​ളി​ൽ​ ​വി​മ​ത​ ​ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും​ ​അ​നാ​യാ​സം​ ​മ​റി​ക​ട​ക്കാ​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​മീ​ഞ്ച​ന്ത​ ​ഡി​വി​ഷ​നി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​നി​ല​വി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സി.​പി​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദി​നെ​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​സ്ഥാ​ന​ത്തേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

 തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

പ​ല​യി​ട​ത്തും​ ​ക​പ്പി​നും​ ​ചു​ണ്ടി​നും​ ​ഇ​ട​യി​ൽ​ ​ന​ഷ്ട​മാ​യ​ ​ഭ​ര​ണം​ ​തി​രി​ച്ചു​ ​പി​ടി​ക്കു​ക​യാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​ല​ക്ഷ്യം.​ ​നി​ല​വി​ലെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​അ​ഴി​മ​തി​യും​ ​വി​ക​സ​ന​ ​മു​ര​ടി​പ്പു​മാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​പ്ര​ധാ​ന​ ​പ്ര​ചാ​ര​ണ​ ​ആ​യു​ധം.​ ​വി​മ​ത​ ​ഭീ​ഷ​ണി​യും​ ​പ്രാ​ദേ​ശി​ക​ ​സം​ഘ​ട​ന​ ​ദൗ​ർ​ഭ​ല്യ​വും​ ​നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും​ ​മ​റി​ ​ക​ട​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​വി.​എം.​വി​നു​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടാ​തെ​ ​പോ​യ​ത് ​യു.​ഡി.​എ​ഫി​നേ​റ്റ​ ​അ​പ്ര​തീ​ക്ഷി​ത​ ​അ​ടി​യാ​യി​രു​ന്നു.​ ​ക​ല്ലാ​യി​ ​വാ​ർ​ഡി​ൽ​ ​പ്രാ​ദേ​ശി​ക​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ചാ​ണ് ​ക്ഷീ​ണം​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​തീ​ർ​ത്ത​ത്.

 സീറ്ര് ഇരട്ടിയാക്കാൻ എൻ.ഡി.എ

കോർപ്പറേഷനിൽ ഏഴ് സീറ്റ് നേടുകയും ഏഴ് സീറ്രിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത് മികച്ച നേട്ടം സ്വന്തമാക്കിയ എൻ.ഡി.എ പ്രതീക്ഷയോടെയാണ് രംഗത്തുള്ളത്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ വോട്ടു പിടിക്കൽ. കോർപ്പറേഷനിൽ നിലവിലെ കൗൺസിലർമാരിൽ അഞ്ച് പേരും മത്സരരംഗത്തുണ്ട്. ഇക്കുറിയും സീറ്റുകളുടെ എണ്ണം കൂട്ടുക തന്നെയാണ് പ്രഥമ ലക്ഷ്യം. പ്രചാരണ രംഗത്ത് വലിയ ഓളം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം വോട്ടാക്കി മാറുമെന്ന കാര്യത്തിലാണ് മുന്നണിയ്ക്കുള്ളിൽ ആശങ്ക.