ഇന്നും നാളെയും ശക്തമായ മഴ

Tuesday 25 November 2025 12:00 AM IST

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്ന് ചക്രവാതച്ചുഴി രൂപം കൊണ്ടതിനാൽ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ രണ്ടുദിവസങ്ങളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കന്യാകുമാരി കടലിന് മുകളിലുള്ള ചക്രവാതച്ചുഴി നാളെയോടുകൂടി കന്യാകുമാരി കടൽ, ശ്രീലങ്ക,തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിലേക്ക് നീങ്ങിയേക്കും.