കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

Tuesday 25 November 2025 12:55 AM IST

തിരുവല്ല : എം.സി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മുത്തൂർ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 7ന് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി. ചങ്ങനാശേരി ഭാഗത്ത് നിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. എം.സി റോഡിൽ തിരുവല്ലയുടെ പരിധിയിൽ തന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.