നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിൽ

Tuesday 25 November 2025 12:57 AM IST

അടൂർ: നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നൽകാത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റിൽ. പന്തളം പടിഞ്ഞാറേ പൂക്കൈതയിൽ സരിത (34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേൽ,​ ഭർത്താവ് ഡാനിയേൽ ഉമ്മൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. അടൂർ സൗത്ത് കേരള ജനറൽ ഫിനാൻസ് എന്ന സ്ഥാപനമാണ് പലപ്പോഴായി ഇവരുടെ കൈയ്യിൽ നിന്ന് 2012 മുതൽ 1.17 കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. പിന്നീട് പണംതിരികെ ചോദിച്ചെങ്കിലും നൽകിയില്ല.