കാട്ടുപൂച്ചയെ പിടികൂടി

Tuesday 25 November 2025 12:01 AM IST

ചെങ്ങന്നൂർ : കല്ലിശേരിയിൽ കാട്ടുപൂച്ചയെ പിടികൂടി. ഉമയാറ്റുകര മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം ദേവികൃപയിൽ രഞ്ജിത്തിന്റെ വീട്ടിലെ താഴ്ചയിൽ ഇന്നലെ രാവിലെ എട്ടിനാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. റാന്നി ഡിവിഷനിലെ ആർ‌.ആർ‌.ടി സംഘം സ്ഥലത്തെത്തി പൂച്ചയെ വലയിൽ കുടുക്കുകയായിരുന്നു. എസ്.എഫ്‌.ഒ രമേശ് പി.കെ, ബി.എഫ്‌.ഒ സതീഷ് കുമാർ എസ്, മനു എ.പിള്ള, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിഷാന്ത്, ഡ്രൈവർ ഫിറോസ് ഖാൻ, അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഏഴര കിലോ ഭാരമുള്ള കാട്ടുപൂച്ചയ്ക്ക് അസുഖം ബാധിച്ചതിനാൽ ഇര പിടിക്കാൻ കഴിയാത്ത നിലയിലായിരുന്നു.