സ്റ്റാർട്ട്-അപ്പുകൾക്കായി ആക്‌സിസ് ബാങ്ക് പുതിയ പ്രോഗ്രാം

Tuesday 25 November 2025 12:04 AM IST

കൊച്ചി: ന്യൂ ഇക്കണോമി ഗ്രൂപ്പിന് (എൻ,ഇ.ജി) കീഴിൽ സ്റ്റാർട്ട്-അപ്പ് ജീവനക്കാർക്കായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് രൂപകൽപ്പന ചെയ്ത കോർപ്പറേറ്റ് സാലറി പ്രോഗ്രാമിന് തുടക്കമായി. വളർച്ചാ ഘട്ടം മുതൽ ഐ.പി.ഒ വരെ സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ബാങ്കിംഗ് പങ്കാളി എന്ന നിലയിൽ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായിക്കും. നൂതന ആശയങ്ങളെയും സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ സ്ഥാപകരെയും നിക്ഷേപകരെയും വ്യവസായ രംഗത്തെ പ്രോത്സാഹകരെയും ഒരുമിപ്പിക്കുന്ന ആക്സിസ് ബാങ്കിന്റെ സ്റ്റാർട്ട്-അപ്പ് സോഷ്യൽ ചടങ്ങിലാണ് കോർപ്പറേറ്റ് സാലറി പ്രോഗ്രാം പ്രഖ്യാപിച്ചത്. ഫണ്ടിംഗ് ലഭിച്ച സ്റ്റാര്‍ട്ട്-അപ്പുകളിലെയും ഡിജിറ്റൽ ബിസിനസുകളിലെയും ജീവനക്കാർക്കായി മാത്രമായി രൂപകൽപ്പന ചെയ്തതാണ് ഈ കോർപ്പറേറ്റ് സാലറി പ്രോഗ്രാം.