വിൻസോയും ബാലാജി ടെലിഫിലിംസും സഹകരിക്കുന്നു
Tuesday 25 November 2025 12:04 AM IST
ന്യൂഡൽഹി: കഥകളും ഗെയിമുകളും കഥാപാത്രങ്ങളും തടസമില്ലാതെ കൈമാറുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മീഡിയ യൂണിവേഴ്‌സ് സൃഷ്ടിക്കാൻ ഇന്ററാക്ടീവ് വിനോദ പ്ലാറ്റ്‌ഫോമായ വിൻസോയും ബാലാജി ടെലിഫിലിംസും കൈകോർക്കുന്നു. വിൻസോയുടെ മൈക്രോഡ്രാമ പ്ലാറ്റ്‌ഫോമായ സോ ടിവി വെറും മൂന്ന് മാസത്തിനുള്ളിൽ 500-ൽ അധികം ടൈറ്റിലുകൾ നേടി, ഏറ്റവും വേഗത്തിൽ വളരുന്ന ഹ്രസ്വ ഫോർമാറ്റ് വിനോദ വിഭാഗമാണിത്. ബാലാജി ടെലിഫിലിംസ് സിനിമാ നിലവാരമുള്ള പ്രീമിയം മൈക്രോഡ്രാമകൾ വിൻസോയുടെ 25 കോടി ഉപയോക്താക്കൾക്കായി സൃഷ്ടിക്കും. ഗെയിമുകളും കഥകളും മറ്റ് ഡിജിറ്റൽ അനുഭവങ്ങളും ഒരുമിച്ച് നിലനിൽക്കുന്ന ലോകത്തിലെ ആദ്യത്തെ ട്രാൻസ്‌മീഡിയ പ്ലാറ്റ്‌ഫോമാകുമിതെന്ന് വിൻസോ സഹസ്ഥാപകൻ പവൻ നന്ദ പറഞ്ഞു,