ലളിതാ സഹസ്രനാമ പാരായണം

Tuesday 25 November 2025 12:05 AM IST

തിരുവല്ല : മാതാ അമൃതാനന്ദമയീ മഠത്തിൽ സമൂഹ ലളിതാസഹസ്രനാമ പാരായണ ജപയജ്‌ഞവും ശ്രീചക്രപൂജയും നടത്തി. രണ്ടുമാസമായി തിരുവല്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ഭക്തജന കൂട്ടായ്മകൾ നടത്തിവന്ന യജ്‌ഞത്തിന്റെ സമാപന സമർപ്പണമാണ് ശ്രീചക്ര പൂജയോടെ സമാപിച്ചത്. 1001 പേർ ചേർന്നു കൂട്ടമായി ലളിത സഹസ്രനാമം ജപിച്ചത് ഭക്തർക്ക് നവ്യാനുഭവമായി. സ്വാമിനി ഭവ്യാമൃത പ്രാണ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി സത്സംഗ സമതി കാര്യദർശി പ്രേംകുമാർ തിരുമൂലപുരം, ഉണ്ണികൃഷ്ണൻ നായർ മല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.