നന്തിലത്ത് ഗ്രൂപ്പും ഹൈസെൻസ് ഇന്ത്യയും കൈകോർക്കുന്നു
Tuesday 25 November 2025 12:08 AM IST
കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ്, ഗൃഹോപകരണ രംഗത്തെ ആഗോള ബ്രാൻഡായ ഹൈസെൻസ് കേരളത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 60ൽ അധികം നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിൽ ഹൈസെൻസിന്റെ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും ലഭ്യമാകും. ദക്ഷിണേന്ത്യയിൽ വിപണി വികസിപ്പിക്കാൻ ഹൈസെൻസിന് പങ്കാളിത്തത്തിലൂടെ സാധിക്കും.
ഗുണനിലവാരത്തിനും പുതുമയ്ക്കും വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുന്ന കേരളം ഹൈസെൻസിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യ സി.ഇ.ഒ പങ്കജ് റാണ പറഞ്ഞു.
ലോകോത്തര സാങ്കേതികവിദ്യ കേരളത്തിലെ ഉപഭോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗോപു നന്തിലത്ത് പറഞ്ഞു.