ജഷീർ പള്ളിവയൽ നാമനിർദ്ദേശ പത്രിക പിൻവലിച്ചു
Tuesday 25 November 2025 1:57 AM IST
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി മത്സരരംഗത്തെത്തിയ യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ നാമനിർദ്ദേശപത്രിക പിൻവലിച്ചു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് പത്രിക പിൻവലിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ ഫോണിൽ ചർച്ച നടത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും ജഷീർ പള്ളിവയൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ അവസാന സമയം വരെ പരിഗണിച്ചെങ്കിലും വി.എൻ. ശശീന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിനേതൃത്വത്തിനെതിരെ തോമാട്ടുചാൽ ഡിവിഷനിൽ നാമനിർദ്ദേശപത്രിക നൽകിയത്. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള ഡിവിഷനാണ് തോമാട്ടുചാൽ.