കണ്ണൂരിൽ 14 വാർഡുകളിൽ എൽ.ഡി.എഫിന് ജയം

Tuesday 25 November 2025 1:01 AM IST

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലായി 14 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. ആന്തൂർ നഗരസഭയിലെ അഞ്ച് വാർഡുകളിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിലുമാണിത്. നഗരസഭയിലെ രണ്ട് വാർഡുകളിൽ എൽ.ഡി.എഫിനെതിരെ ആരും പത്രിക നല്കിയിരുന്നില്ല. മറ്റിടങ്ങളിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയോടെയാണിത്.