അഗ്നിപർവത സ്ഫോടനം: കൊച്ചിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

Tuesday 25 November 2025 1:03 AM IST

നെടുമ്പാശേരി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ അന്തരീക്ഷ മലിനീകരണം കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളെയും ബാധിച്ചു. ദുബായിൽനിന്ന് 6.30ന് കൊച്ചിയിൽ എത്തേണ്ട ഇൻഡിഗോ വിമാനവും ജിദ്ദയിൽനിന്ന് 6.35ന് കൊച്ചിയിൽ എത്തേണ്ട ആകാശ് വിമാനവും റദ്ദാക്കി. കൊച്ചിയിൽനിന്ന് ദുബായിലേക്ക് പോകേണ്ട ഒരു വിമാനവും റദ്ദാക്കി. രാത്രി വൈകി കൊച്ചിയിൽ എത്തേണ്ട ചില വിമാനങ്ങളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.