ലേബർ കോഡ് വെല്ലുവിളി: കെ.എൻ.ഇ.എഫ്
Tuesday 25 November 2025 1:04 AM IST
തിരുവനന്തപുരം: പ്രതിഷേധവും ആശങ്കയും അവഗണിച്ച് നടപ്പാക്കിയ ലേബർ കോഡ് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന കമ്മിറ്റി. അവകാശങ്ങൾ അടിച്ചമർത്തുന്നതാണ് ലേബർ കോഡുകൾ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് അടക്കം ഇല്ലാതാക്കി. തൊഴിലാളി സംഘടനകൾ നടത്തുന്ന പോരാട്ടങ്ങളോടൊപ്പം കെ.എൻ.ഇ.എഫും അണിചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസണും ജനറൽ സെക്രട്ടറി ജയിസൺ മാത്യും പറഞ്ഞു.