റയലിന് സമനില
Monday 24 November 2025 11:33 PM IST
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയ റയൽ മാഡ്രിഡിന്റെ ലീഡ് തുലാസിൽ. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ എൽഷെയുമായി 2-2നാണ് റയൽ സമനിലയിൽ പിരിഞ്ഞത്.53-ാ മിനിട്ടിൽ അലക്സിസ് ഫെബാസിലൂടെ ആദ്യം ഗോളടിച്ചത് എൽഷെയാണ്.78-ാം മിനിട്ടിൽ ഡീൻ ഹ്യൂസനിലൂടെ റയൽ ഒപ്പമെത്തിയെങ്കിലും 84-ാം മിനിട്ടിലെ അൽവാരോ റോഡ്രിഗസിന്റെ ഗോൾ പിന്നെയും എൽഷയെ മുന്നിലെത്തിച്ചു. 87-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് കളി വീണ്ടും സമനിലയാക്കിയത്.
13 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി റയൽ തന്നെയാണ് ലാ ലിഗയിൽ ഒന്നാമതെങ്കിലും രണ്ടാമതുള്ള ബാഴ്സയുമായി ഒറ്റ പോയിന്റിന്റെ വ്യത്യാസമേ ഇപ്പോഴുള്ളൂ.