ഈജിപ്ത് ടീമിന് കേരളത്തിൽ സ്വീകരണം

Monday 24 November 2025 11:43 PM IST

തിരുവനന്തപുരം : ജൂനിയർ ഹോക്കി ലോകകപ്പിനായി ചെന്നൈയിലേക്ക് പോകാൻ വിമാനമാർഗം ഇന്നലെ തിരുവനന്തപുരത്തെത്തിയ ഈജിപ്ത് ടീമിന് സ്വീകരണം നൽകി. കേരള ഒളിമ്പിക്സ് അസോസിയേഷന്റേയും കേരള ഹോക്കിയുടേയും പ്രസിഡന്റ് വി.സുനിൽകുമാർ, കേരള ഹോക്കി സെക്രട്ടറി സി.ടി സോജി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി ആർ.എസ് അനിൽകുമാർ, പ്രമുഖ ഹോക്കി പരിശീലകൻ ജയകുമാർ.എസ് എന്നിവർ ടീമിനെ സ്വീകരിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ ബസ് മാർഗം ടീം ചെന്നൈയിലേക്ക് പോയി.