ലേബർ കോഡ് ശവക്കുഴി
Tuesday 25 November 2025 2:49 AM IST
കൊല്ലം: തൊഴിലാളി സമൂഹത്തിന് പരിരക്ഷ നൽകിയിരുന്ന 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി കേന്ദ്ര സർക്കാർ തൊഴിലളികാളുടെ അവകാശങ്ങൾക്ക് ശവക്കുഴി തോണ്ടുകയാണെന്നും അതിൽ നിന്ന് പിൻവാങ്ങണമെന്നും എച്ച്.എം.എസ് യൂണിനുകളായ ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ, സ്ട്രീറ്റ് വെണ്ടേഴ്‌സ് ആൻഡ് ലോട്ടറി ഏജന്റ്സ് സെല്ലേഴ്‌സ് ഫോറം, ജനതാ കശുഅണ്ടി തൊഴിലാളി സെന്റർ, കേരള മോട്ടോർ ലേബർ സെന്റർ, സോമിൽ വർക്കേഴ്സ‌് ഫോറം എന്നിവയുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. യോഗം യൂണിയൻ ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് വിജയൻ അയത്തിൽ അദ്ധ്യക്ഷനായി. മോഹൻലാൽ, മണക്കാട് നൗഷാദ്, ആദിനാട് ഷിഹാബ്, കുഞ്ഞുകൃഷ്ണൻ, ഫൈസൽ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.