ഫോട്ടോഗ്രാഫേഴ്സ് അസോ. ജില്ലാ സമ്മേളനം
Tuesday 25 November 2025 2:51 AM IST
കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. ജില്ലാ സമ്മേളനവും എസ്.സാരംഗപാണി മെമ്മോറിയൽ എ.കെ.പി.എ ഭവന്റെ ഉദ്ഘാടനവും 26ന് നടക്കും. രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ ഹണി ബഞ്ചമിൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, കൗൺസിലർ എസ്.അമ്പിളി, ജില്ലാ പ്രസിഡന്റ് കെ.കെ.മുരളീധരൻ, പ്രിമോസ് ബെൻ യേശുദാസ്, ജിജോ പരവൂർ, നവാസ് കുണ്ടറ, എം.ആർ.എൻ.പണിക്കർ എന്നിവർ പങ്കെടുക്കും. 10.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ചേരുന്ന ജില്ലാ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹണി ബഞ്ചമിൻ അവാർഡുകൾ വിതരണം ചെയ്യും. ബിനോയ് കള്ളാട്ടുകുഴി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ജയ്സൺ ഞൊങ്ങിണിയിൽ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.