അദ്ധ്യാപക നൈപുണ്യ വികസന ശില്പശാല
പാറ്റൂർ: ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിലെ ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ് വകുപ്പ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന അദ്ധ്യാപക നൈപുണ്യ വികസന ശില്പശാല ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖല കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ. എസ്.മീരാഭായി സ്വാഗതവും ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി.പ്രസാദ് ആശംസയും ഡോ. ജി.കെ.ഷമ്‌നാമോൾ നന്ദിയും പറഞ്ഞു. 29 വരെ നടക്കുന്ന ശില്പശാലയിൽ മൈക്രോബയോം എക്‌സലൻസ് സെന്റർ, കെ.എസ്.സി എസ്.ടി ഇ ഡയറക്ടർ ഡോ. സാബു തോമസ്, സീനിയർ സയന്റിസ്റ്റ് ഡോ. പി.എ.ബാലകുമാരൻ, ചീഫ് സയന്റിസ്റ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവിയുമായ ഡോ കെ.വി.രമേഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അരുൺകുമാർ (സി.എസ്.ഐ ആർ, എൻ.ഐ.ഐ.എസ്.ടി, തിരുവനന്തപുരം), സയന്റിസ്റ്റുമാരായ ഡോ. സിനാൻ നിസാർ, ഡോ. ജയാമേരി ജേക്കബ് (കെ.എസ്.സി.എസ്.ടി.ഇ, തിരുവനന്തപുരം), എൻ.ഐ.ടി തൃച്ചി പ്രൊഫസർ ഡോ. മുത്തുകുമാർ, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് തിരവനന്തപുരം ജനറൽ മാനേജർ എസ്.വേണുഗോപാൽ തുടങ്ങിയർ ക്ലാസ് നയിക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പങ്കെടുക്കും.