ബ്രഷ് മുതൽ വിമാനം വരെ

Tuesday 25 November 2025 1:07 AM IST

മലപ്പുറം: രാഷ്ട്രീയ കേരളത്തിൽ നിർണായകമായേക്കാവുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞും കളം നിറഞ്ഞും മുന്നണികളും പാർട്ടികളും സജീവമാവുമ്പോൾ ബ്രഷ് മുതൽ വിമാനം വരെ നീളുന്നു വിമതർക്ക് അനുവദിച്ച ചിഹ്നങ്ങൾ. തിരൂർ മുനിസിപ്പാലിറ്റിയിൽ വിമതർക്ക് ലഭിച്ചത് കുട, കപ്പും സോസറും എന്നിങ്ങനെയാണ്. പൊന്നാനിയിൽ വിമതർക്ക് അനുവദിച്ച് കിട്ടിയത് ജീപ്പ്, ലോറി, ബസ്, മൊബൈൽ ഫോൺ, ആന്റിന...അങ്ങനെ നീളുന്നു ലിസ്റ്റ്.

ആപ്പിൾ, കോടാലി, ബെഞ്ച്, ബലൂൺ, ബോഡ്, ബ്രഷ്, ബക്കറ്റ്, ക്യാമറ, മെഴുകുതിരി, ചെണ്ട, കോട്ട്, കെറ്റിൽ, പട്ടം, പൈനാപ്പിൾ, ഓടക്കുഴൽ, ഹെൽമറ്റ്, ഹോക്കി സ്റ്റിക്കും ബോളും, റോസ്, മരം, സ്ലേറ്റ്, കപ്പൽ, കത്രിക, ശംഖ്, ജനൽ, വാട്ടർ പമ്പ്, ടേബിൾ ഫാൻ, സെറ്റസ്‌ക്കോപ്പ്, തെങ്ങ്, മാങ്ങ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ, തെങ്ങ്, ബോട്ട്, വിസിൽ എന്നിങ്ങനെ കൗതുകം ഉണർത്തുന്ന ചിഹ്നങ്ങൾ ലഭിച്ചവരുമുണ്ട്.

വിമതരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും പലരും മത്സര രംഗത്ത് തുടർന്നു. ചിലർ പത്രിക പിൻവലിച്ചപ്പോൾ പലരും മത്സര രംഗത്ത് സ്ഥാനമുറപ്പിച്ച് ഔദ്യോഗിക നേതൃത്വത്തിന് തലവേദനയായി മത്സര രംഗത്തുണ്ട്.