കിലോയ്ക്ക് മുന്നൂറു രൂപ വരെ ,​ ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്,​ പക്ഷേ ഇപ്പോൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതി

Tuesday 25 November 2025 2:50 AM IST

കാ​ളി​കാ​വ്:​ ​ റ​ബ​ർ​കു​രു​ ​ക്ഷാ​മം​ ​കാ​ര​ണം​ ​റ​ബ​ർ​ ​ന​ഴ്സ​റി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​മി​ക​ച്ച​യി​നം​ ​റ​ബ​ർ​ ​കു​രു​ ​ല​ഭി​ച്ചി​രു​ന്ന​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​ഒ​രു​ ​ട​ൺ​ ​പോ​ലും​ ​ശേ​ഖ​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​താ​ണ് ​പ്ര​തി​സ​ന്ധി​ക്കു​ ​കാ​ര​ണം.

ക​ഴി​ഞ്ഞ​ സീസണിലുണ്ടായ​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​മാ​ണ് ​കു​രു​ ​ഉ​ത്‌​പാ​ദ​ന​ത്തെ​ ​ബാ​ധി​ച്ച​ത്.​ ​ഓ​രോ​ ​സീ​സ​ണി​ലും​ 200​-300​ ​ട​ൺ​ ​റ​ബ​ർ​ ​കു​രു​ ​ശേ​ഖ​രി​ക്കു​ന്ന​ ​മേ​ഖ​ല​യാ​ണി​ത്.​ 2024​ൽ​ ​ശേ​ഖ​രി​ച്ച​ ​കു​രു​വാ​ണ് ​ഇ​പ്പോ​ൾ​ ​ന​ഴ്സ​റി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തു​ ​തീ​ർ​ന്നാ​ൽ​ ​അ​ടു​ത്ത​ ​ന​ടീ​ൽ​ ​സീ​സ​ണി​ലേ​ക്ക് ​തൈ​ക​ൾ​ ​ല​ഭി​ക്കി​ല്ല.​ ​ഇ​ത് ​ന​ഴ്സ​റി​ക​ൾ​ക്ക് ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും.

ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​വ​രെ​ 300​ ​ട​ണ്ണോ​ളംകു​രു​ ​ക​യ​റ്റി​ ​അ​യ​ച്ചി​രു​ന്ന​ ​മേ​ഖ​ല​യി​ലേ​ക്ക് ​കി​ലോ​യ്ക്ക് 300​ ​രൂ​പ​യോ​ളം​ ​വി​ല​ ​വ​രു​ന്ന​ ​റ​ബ​ർ​ ​കു​രു​ ​അ​സം​ ,​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​റ​ക്കേണ്ടി വരുന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ​വ​ൻ​കി​ട​ ​ന​ഴ്സ​റി​ക​ൾ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ര​ത്തെ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്തി​ട്ടു​ണ്ട്.ന​ടീ​ൽ​ ​സീ​സ​ണി​ലേ​ക്ക് ​വേ​ണ്ട​ ​കു​രു​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​ ​കി​ട്ടാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​അ​സ​മി​നെ​ ​ആ​ശ്ര​യി​ക്കേ​ണ്ടി​ ​വ​ന്ന​ത്.

തൈകൾക്ക് ചെലവേറും

  • കു​രു​ ​ഇ​റ​ക്കേണ്ടി വരു​തി​നാ​ൽ​ ​വ​ലി​യ​ ​ചെ​ല​വാ​ണ് ​ന​ഴ്സ​റി​ക​ൾ​ക്ക് ​വ​രിക.​ ​ഇ​തു​കാ​ര​ണം​ ​അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​റ​ബ​ർ​ ​തൈ​ക​ളു​ടെ​ ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​രും​ .
  • ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​മാ​ർ​ത്താ​ണ്ഡം,​ ​ക​ർ​ണാ​ട​ക,​ ​ബെ​ൽ​ത്ത​ങ്ങാ​ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഏ​റെ​യും​ ​കുരു ഇ​റ​ക്കു​ന്ന​ത്.
  • അ​തേ​ ​സ​മ​യം,​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ലെ​ ​കു​രു​വി​ന്റെ​ ​അ​തി​ജീ​വ​ന​ശേ​ഷി​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​ബ​ല​മു​ള്ള​ ​തൈ​ക​ളും​ ​കൂ​ടു​തൽ​ ​ഉ​ത്പാ​ദ​ന​വും​ ​ഇ​തി​ന് ​ല​ഭി​ക്കും.
  • പു​റ​ത്തു​നി​ന്നു​ള്ള​ ​കു​രു​വി​ന് ​അ​ത്ര​ ​അ​തി​ജീ​വ​ന​ശേ​ഷി​ ​ഇ​ല്ലെ​ന്നാ​ണ് ​ന​ഴ്സ​റി​ക​ൾ​ ​പ​റ​യു​ന്ന​ത്.
  • വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​റ​ബ​ർ​ ​വ്യാ​പ​ന​ത്തി​നു​ള്ള​ ​തൈ​ക​ൾ​ ​ന​ൽ​കു​ന്ന​ത് ​കേ​ര​ള​ത്തി​ലെ​ ​ന​ഴ്സ​റി​ക​ളാ​ണ്.​ ​അ​തി​നാ​ൽ​ ​തൈ​ ​നി​ർ​മ്മാ​ണം​ ​മു​ട​ങ്ങാ​തെ​ ​നോ​ക്കേ​ണ്ട​തു​ണ്ട്.​ ​