കൂറ്റൻ ലീഡിൽ ദക്ഷിണാഫ്രിക്ക മുന്നോട്ട്; ഗോഹട്ടി ടെസ്റ്റിൽ ഇന്ത്യ ദയനീയ തോൽവിയിലേക്ക്
ഗോഹട്ടി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ തോൽവിയിലേക്ക് നീങ്ങി ഇന്ത്യ. നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രോട്ടീസിന്റെ കൂറ്റൻ ലീഡ് മറികടക്കാൻ ഇന്ത്യൻ ബാറ്റർമാർ നന്നേ കഷ്ടപ്പെടും. നാലാം ദിനം ചായയ്ക്കു പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസായിരുന്നു. വാഷിംഗടൺ സുന്ദർ ഒരു വിക്കറ്റെടുത്തപ്പോൾ ജഡേജ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഓപ്പണർമാരായ റയാൻ റിക്കിൾടൻ (35), എയ്‌ഡൻ മാക്രം (29) ക്യാപ്ടൻ ടെംബ ബാവുമ (3) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ ഇന്ത്യ എറിഞ്ഞിട്ടത്. രണ്ടാം സെഷൻ തുടങ്ങുമ്പോഴാണ് രവീന്ദ്ര ജഡേജയുടെ പന്തിൽ ടോണി ഡിസോർസ (49) അർദ്ധസെഞ്ച്വറിക്ക് ഒരു റൺ മാത്രം അകലെ കൂടാരം കയറിയത്.
അർദ്ധ സെഞ്ച്വറി തികച്ച് ട്രിസ്റ്റൻ സ്റ്റബ്സും (60) വിയാൻ മുൾഡറും (29) ക്രീസിൽ തന്നെയുണ്ട്. ലഞ്ചിനു പരിയുമ്പോൾ എഴുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 508 റൺസിന്റെ ലീഡിൽ 220 റൺസാണ് നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്കോർ.