അനധികൃത ബോർഡുകൾ നീക്കംചെയ്യണമെന്ന്

Wednesday 26 November 2025 1:10 AM IST

പെരുമ്പാവൂർ: തദ്ദേശ സ്ഥാപനങ്ങളിൽ നിയമലംഘനം നടത്തി സ്ഥാപിച്ചിട്ടുള്ള കൊടികൾ, തോരണങ്ങൾ, പരസ്യബോർഡുകൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ അടിയന്തരമായി ബന്ധപ്പെട്ടവർ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഓരോ അനധികൃത സ്ഥാപിത വസ്തുവിനും കോടതി നിർദ്ദേശാനുസരണമുള്ള 5000 രൂപ പിഴ ചുമത്തും. സ്വമേധയാ നീക്കം ചെയ്യാത്തപക്ഷം മുനിസിപ്പാലിറ്റി ഇവ നീക്കം ചെയ്യുന്നതും ആയതിന് വരുന്ന ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കി പ്രോസിക്ക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.