അഗതികളുടെ അമ്മയുടെ നാല്പതാം ചരമദിനം ഇന്ന്

Wednesday 26 November 2025 1:08 AM IST

പെരുമ്പാവൂർ: തെരുവിൽ അലയുന്ന അനാഥരെയും മാനസികവ്യഥ നേരിടുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കഴിഞ്ഞ 27വർഷമായി നിസ്വാർത്ഥസേവനം നടത്തിയ കൂവപ്പടിയിലെ ബെത്‌ലഹേം അഭയഭവൻ പ്രസിഡന്റും സ്ഥാപകയുമായിരുന്ന മേരി എസ്തപ്പാന്റെ നാല്പതാം ചരമദിനം തോട്ടുവ സെന്റ് ജോസഫ് ദേവാലയത്തിൽ ഇന്ന് നടത്തും. രാവിലെ പത്തിന് ദിവ്യബലിയും തുടർന്ന് സ്നേഹവിരുന്നും .