'പാദസ്‌മൃതി' 28ന്
Wednesday 26 November 2025 12:08 AM IST
തൃപ്പൂണിത്തുറ: ഭവൻസ് മുൻഷി വിദ്യാശ്രമത്തിന്റെ ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ 'പാദസ്‌മൃതി' അരങ്ങേറും. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ, സ്വാതന്ത്ര്യ സമരസേനാനി, പ്രകൃതിസ്‌നേഹി, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ കുലപതി ഡോ.കെ.എം മുൻഷിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടമാണ് പാദസ്‌മൃതി. മുംബയ് ഭാരതീയ വിദ്യാഭവൻ എക്‌സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജഗദീഷ് ലഖാനി, കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, ഡയറക്ടർ ഇ. രാമൻകുട്ടി എന്നിവർ പങ്കെടുക്കും.