പലാഷ് സ്മൃതിയെ ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്

Tuesday 25 November 2025 5:44 PM IST

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുഛലിന്റെയും വിവാഹം മാറ്റിവച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

സ്മൃ​തി​യു​ടെ​ ​ജ​ന്മ​നാ​ടാ​യ മഹാരാഷ്‌ട്രയിലെ​ ​സാം​ഗ്ലി​യി​ൽ​ ​താ​ര​ത്തി​ന്റെ​ ​ഫാം​ഹൗ​സി​ൽ​ ​വി​വാ​ഹ​ ​ആ​ഘോ​ഷ​ ച​ട​ങ്ങു​ക​ൾ​ ​ന​ടന്നുവരികയായിരുന്നു.​ ​​ഞായറാഴ്‌ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് ചടങ്ങ് മാറ്റിവയ്‌ക്കുകയായിരുന്നു.

വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്മൃതി മന്ദാന ഡിലീറ്റ് ചെയ്‌തിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയർത്തിയ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പ്രതിശ്രുത വരൻ പലാഷ് മുഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം നീക്കം ചെയ്തവയിൽ പെടുന്നു. ഇതോടെ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മേരി ഡികോസ്റ്റ എന്ന യുവതിയെ ഹോട്ടലിലെ പൂളിൽ ഒരുമിച്ച് നീന്താൻ ക്ഷണിക്കുന്നതാണ് ചാറ്റിലുള്ളത്. യുവതി സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുന്നതും പലാഷ് പ്രണയാതുരമായി മറുപടി നൽകുന്നതുമൊക്കെയാണ് പുറത്തുവന്ന വാട്‌സാപ്പ് ചാറ്റിലുള്ളത്. സ്പായിലും ബീച്ചിലുമടക്കം യുവതിയെ ക്ഷണിക്കുന്നുണ്ട്. എന്നാൽ പലാഷ് തന്നെയാണോ ഈ ചാറ്റുകൾ ചെയ്‌തതെന്ന് വ്യക്തമല്ല. സ്മൃതിയെ പലാഷ് ചതിച്ചെന്നാണ് ആരാധകർ പറയുന്നത്.