അക്കൗണ്ടിലുള്ള പണത്തിന്റെ കാര്യം മറന്നുപോയവര്‍ക്ക് മുന്നറിയിപ്പ്; റിസര്‍വ് ബാങ്ക് സന്ദേശം ഇങ്ങനെ

Tuesday 25 November 2025 9:17 PM IST

ഇന്ത്യയില്‍ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലായി കോടി കണക്കിന് രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഇത് കൃത്യമായി അക്കൗണ്ട് ഉടമയ്‌ക്കോ അവരുടെ അവകാശികള്‍ക്കോ കൈമാറുന്നതിനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക്. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ആര്‍ബിഐ. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചാണ് ആര്‍ബിഐയുടെ പ്രചാരണം.

പണം തിരികെ ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ചുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്ദേശം ചുവടെ നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടുകളില്‍ പണം ഉള്ള കാര്യം നിങ്ങള്‍ മറന്നു പോയോ

അത് വീണ്ടെടുക്കാന്‍ ആര്‍ ബി ഐ നിങ്ങളെ സഹായിക്കും!

നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിന്റെയോ അക്കൗണ്ട് 10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തനരഹിതമാണെങ്കില്‍, ആ ഫണ്ട് ആര്‍ ബി ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവല്‍ക്കരണ (DEA) ഫണ്ടില്‍ ആയിരിക്കാം - പക്ഷെ നിങ്ങള്‍ക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കുക: https://udgam.rbi.org.in \

നിങ്ങളുടെ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക

കെ വൈ സി സമര്‍പ്പിക്കുക (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്)

നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കില്‍ അതും സഹിതം കൈപ്പറ്റുക

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രത്യേക ക്യാമ്പുകള്‍: ഒക്ടോബര്‍-ഡിസംബര്‍ 2025