ഇന്ന് ഗ്ലാമർ ഇനങ്ങൾ
കൊച്ചി: കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നാണ് പോരാട്ടച്ചൂട് ഉച്ചസ്ഥായിയിലേക്ക് മാറിത്തുടങ്ങുക. ഇന്ന് മുതൽ വേദികളിൽ ഗ്ലാമർ ഇനങ്ങൾ അരങ്ങേറും. 27 ഇനങ്ങളാണ് ഇന്ന് നടക്കുക. മാർഗം കളി, നാടകം, മോഹിനിയാട്ടം, ദഫ്മുട്ട്, അറബനമുട്ട്, പൂരക്കളി, യക്ഷഗാനം, മൈം, കഥകളി സിംഗിൾ-ഗ്രൂപ്പ്, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, നാടോടിനൃത്തം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ. സെന്റ് ആന്റണീസ് സ്കൂളിലെ പ്രധാന വേദിയിൽ എച്ച്.എസ്-എച്ച്.എസ്.എസ് മാർഗംകളിയും സെന്റ് ആന്റണീസ് കോൺവെന്റ് എൽ.പി സ്കൂളിലെ രണ്ടാം വേദിയിൽ എച്ച്.എസ് വിഭാഗം നാടകവും നടക്കും. സെന്റ് മേരീസ് എച്ച്.എസ്.എസിലെ അഞ്ചാം വേദിയിൽ പൂരക്കളിയും യക്ഷഗാനവും അരങ്ങേറും.