മാങ്കൂട്ടത്തിലിനെ സജീവമാക്കണം: കെ.സുധാകരൻ

Wednesday 26 November 2025 1:47 AM IST

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും അദ്ദേഹം നിരപരാധിയാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എം.പി. രാഹുലിനെ അപമാനിക്കാൻ വേണ്ടി സി.പി.എം, ബി.ജെ.പി പ്രവർത്തകർ ചെയ്യന്നതാണിതൊക്കെ. താൻ അത് നേരിട്ട് വിളിച്ച് അന്വേഷിച്ചതാണ്. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. അദ്ദേഹവുമായി വേദി പങ്കിടുമെന്നും കെ.സുധാകരൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.