മലേഷ്യ-ഇന്ത്യ വ്യാപാര ചർച്ച
മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ മലേഷ്യൻ റബർ കൗൺസിലിന്റെ സഹകരണത്തോടെ ഇന്ത്യൻ ചേംബർ ഹാളിൽ മലേഷ്യ-ഇന്ത്യ വ്യാപാരചർച്ച സംഘടിപ്പിച്ചു. യോഗത്തിൽ ഇന്ത്യൻ ചേംബർ പ്രസിഡന്റ് രാജ്കുമാർ ഗുപ്ത അദ്ധ്യക്ഷനായി. മലേഷ്യ റബർ കൗൺസിൽ മുഖ്യ പ്രതിനിധിയും ഇന്ത്യ ഓഫീസറുമായ സമീർഷ റബ്ബർ മേഖലയിലെ പുതിയ സാദ്ധ്യതകളെക്കുറിച്ചും പ്രാദേശിക റബ്ബർ വ്യവസായത്തെ ആഗോള തലത്തിൽ ബന്ധപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. കൊച്ചിൻ റബ്ബർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് കുമാർ ഖുറാനയും സംസാരിച്ചു.