നടിയെ ആക്രമിച്ച കേസ്: 261സാക്ഷികളിൽ 28പേർ കൂറുമാറി
Wednesday 26 November 2025 1:52 AM IST
കൊച്ചി: 261സാക്ഷികളെ വിസ്തരിച്ച കേസിൽ 28പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായതടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീലചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തായ ഹോട്ടൽ വ്യവസായി വി.ഐ.പി ശരത്തിനെ പ്രതിചേർത്തത്. ടാബിൽ പകർത്തിയ ആക്രമണദൃശ്യങ്ങൾ ശരത് ദിലീപിനെ കാണിച്ചുവെന്നും പിന്നീട് നശിപ്പിച്ചുവെന്നുമാണ് ആരോപണം.
വിചാരണയ്ക്ക് അതിജീവിതയുടെ ആവശ്യപ്രകാരം ഹൈക്കോടതി വനിതാജഡ്ജിയെ നിയോഗിക്കുകയായിരുന്നു. രഹസ്യവിചാരണയാണ് നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു കെ. പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.