പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
Wednesday 26 November 2025 1:55 AM IST
ആലുവ: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ശ്രീധരീയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. ഡിവൈ.എസ്.പിമാരായ ഡോ. ആർ. ജോസ്, ജെ. ഉമേഷ് കുമാർ, ബിജോയ് ചന്ദ്രൻ, ഭാരവാഹികളായ ടി.ടി. ജയകുമാർ, എം.വി. സനിൽ, പി.എ. ഷിയാസ്, പ്രമീള രാജൻ, ഡോ. ആർ. പ്രിയ, ഡോ. വൈലറ്റ് മേരി പോൾ തുടങ്ങിയവർ സംസാരിച്ചു.