ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി പുതിയബെഞ്ചിന്

Wednesday 26 November 2025 1:57 AM IST

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പുതിയബെഞ്ച് പരിഗണിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾകൂടി കേസിൽ ചുമത്തിയ സാഹചര്യത്തിലാണ് ജസ്റ്റിസ് കെ. ബാബു ഹർജി മാറ്റിയത്. ഹർജി ഇന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിക്കും. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം.