ഇസ്‌കോ ഫുഡ്‌സിന് ദേശീയ അംഗീകാരം

Wednesday 26 November 2025 12:02 AM IST

കൊച്ചി: ഇസ്‌കോ ഫുഡ്‌സിന്റെ ഫോർ ഒ’ ക്ലോക്കിന് റിലയൻസ് ഫ്യൂച്ചർ ഫോർവേഡ് ബ്രാൻഡ്‌സ് പ്രോഗ്രാമിൽ അംഗീകാരം. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന ഭക്ഷ്യമേഖലയിലെ അസാധാരണ ബ്രാൻഡുകളെയും റീട്ടെയിൽ വിജയഗാഥകളെയും ആഘോഷിക്കുന്ന ഇന്ത്യ ഫുഡ് ഫോറത്തിലായിരുന്നു അവാർഡുദാനം.

ഫോർ ഒ’ക്ലോക്ക് മാൾ മാനേജിംഗ് ഡയറക്ടർ ഐസക് ജോർജിനും ഡയറക്ടർ ബേസിൽ ഐസക്കിനും റിലയൻസ് റീട്ടെയിൽ ഗ്രോസറി സി. ഇ. ഒ ദാമോദർ പുരസ്‌കാരം സമ്മാനിച്ചു, മത്സരാധിഷ്ഠിത ഭക്ഷ്യ, എഫ്.എം.സി.ജി മേഖലകളിലെ ഫോർ ഒ’ക്ലോക്കിന്റെ ഗുണനിലവാരത്തിനും സാദ്ധ്യതയ്ക്കും അടിവരയിടുന്ന അംഗീകാരമാണിത്.

ഭക്ഷ്യവ്യവസായത്തിലെ പ്രമോട്ടർമാരുടെ 30 വർഷത്തിലേറെ പരിചയത്തിൽ നിന്നാണ് കൊച്ചിയിലെ ഫോർ ഒ’ക്ലോക്കിന്റെ വിജയം, പൈനാപ്പിൾ ലഡു, സ്ട്രോബെറി ലഡു എന്നിവയുൾപ്പെടെയുള്ള കേരള ലഘുഭക്ഷണങ്ങളിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.