മലബാർ ഗോൾഡ് 'ബ്രൈഡ്സ് ഒഫ് ഇന്ത്യ' പ്രചാരണം

Wednesday 26 November 2025 12:04 AM IST

കൊച്ചി: ഇന്ത്യൻ വധുവിന്റെ വൈവിദ്ധ്യമാർന്ന പൈതൃകത്തെ ആഘോഷിക്കുന്ന ആഭരണ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രൈഡ്സ് ഒഫ് ഇന്ത്യ ക്യാമ്പയിന്റെ പതിനഞ്ചാം എഡിഷന് തുടക്കമായി. വിവാഹ ദിനങ്ങളിൽ ഇന്ത്യൻ വധുവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് ഇത്തവണ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പരിശുദ്ധിയും കരകൗശല വൈദഗ്ധ്യവുമെല്ലാം ഉറപ്പാക്കുന്ന ആധുനിക ഡിസൈനുകളിലെ ആഭരണ ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്.

ഇത്തവണ 22 വധുക്കളും 10 സെലിബ്രിറ്റികളും ഒരുമിച്ച് അണിനിരക്കും. കരീന കപൂർ ഖാൻ, കാർത്തി, എൻ. ടി .ആർ, ആലിയ ഭട്ട്, ശ്രീനിധി ഷെട്ടി, അനിൽ കപൂർ, രുക്മിണി മൈത്ര, സബ്യസാചി മിശ്ര, പ്രാർത്ഥന ബെഹെരെ, മാനസി പരേഖ് എന്നിവരാണ് ക്യാമ്പയിന്റെ ഭാഗമാകുന്നത്. പതിനഞ്ചാം എഡിഷൻ സുപ്രധാന നാഴികക്കല്ലാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.