ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറി പുറത്തിറക്കി.

Wednesday 26 November 2025 12:06 AM IST

ഒന്നാം സമ്മാനം 20കോടി രൂപ

തിരുവനന്തപുരം:ഒന്നാം സമ്മാനമായി 20കോടി രൂപ നൽകുന്ന കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ജനുവരി 24ന്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും

അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.കൂടാതെ ഒരു ലക്ഷം രൂപയുടെ ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

ഇതിന് പുറമെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങളുമായാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറി വിൽപ്പനയ്ക്ക് എത്തുന്നത്. ബി.ആർ 107 നമ്പർ ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയിൽ XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.