റവന്യു ജില്ലാ സ്കൂൾ കലോത്സവം തുട‌ങ്ങി

Wednesday 26 November 2025 12:12 AM IST

കോഴഞ്ചേരി : മാമലനാടിന്റെ കലാമാമാങ്കമായ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രധാന വേദിയായ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ അനില.ബി.ആർ അദ്ധ്യക്ഷത വഹിച്ചു. അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി കലമത്സരം ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ.കെ മുഖ്യപ്രഭാഷണം നടത്തി. സുവനീർ പ്രകാശനം എ.ഡി.വി.എച്ച്.എസ്.ഇ സജി.എസ് നിർവഹിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ അഭിറാം സന്തോഷിന് എസ്.എസ്.കെ ജില്ല പ്രൊജക്ട് കോർഡിനേറ്റർ റെനി ആന്റണി സമ്മാനം നൽകി. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ റവ.എബ്രഹാം തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. സജി വർഗീസ്, എം.കെ.പ്രകാശ്, അമ്പിളി ഭാസ്കരൻ, മല്ലിക.പി.ആർ, സുജ സാറ ജോൺ, സന്ധ്യ.എസ്, വി.കെ.മിനികുമാരി, ബിജു കുമാരി.ആർ.എസ്, രാജശ്രീ.എം.എസ്, മെറിൻ സക്കറിയ, ജയന്തി.കെ.എസ്, ജയചന്ദ്രൻ.കെ, കെ.കെ.റോയ്സൺ, വിനോദ് ഇളകൊള്ളൂർ, ടി.എം.ഫിലിപ്പ്, ബിനു സി എബ്രഹാം, ആശ വി.വർഗീസ് എന്നിവർ പങ്കെടുത്തു.