കേരളനടനം കുത്തക സീറ്റാക്കി​ വസുദേവ്

Wednesday 26 November 2025 12:17 AM IST

കോഴഞ്ചേരി : ഹൈസ്കൂൾ വിഭാഗം കേരളനടനം ആൺ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാംസ്ഥാനം നേടി വസുദേവ് വി​.ശേഖർ. സംസ്ഥാന തലത്തിൽ രണ്ട് വർഷമായി കേരളനടനത്തിൽ എ ഗ്രേഡ് നേടുന്ന മിടുക്കനാണ് വസുദേവ്. പുല്ലാട് എസ്.വി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി ആണ്. അടൂർ ഇളമല്ലൂർ വിനോദ് - ജിഷ ദമ്പതികളുടെ മകനാണ്. ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്. നൃത്തം പഠിക്കാനായി മാത്രം അടൂരിലുള്ള വീടുവിട്ട് സ്കൂളിന് സമീപം വീടെടുത്താണ് താമസിക്കുന്നത്. കണ്ണൂർ സ്വദേശിയായ അജിത്ത് ബാലൻ തൃക്കരിപ്പൂർ ആണ് നൃത്താദ്ധ്യാപകൻ. നാല് വയസ് മുതൽ നൃത്തം പഠിക്കുന്നുണ്ട് വസുദേവ്.