അടൂർ നഗരസഭ; ബി.ജെ.പിക്ക് എട്ടിടത്ത് സ്ഥാനാർത്ഥികളില്ല

Tuesday 25 November 2025 11:21 PM IST

അടൂർ: അടൂർ നഗരസഭയിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്താനാകാതെ ബി.ജെ.പി. ആകെ 29 വാർഡുകളാണ് . എട്ടിടത്ത് സ്ഥാനാർത്ഥികളില്ല. 6, 11,19,20,21,22,24,28 വാർഡുകളിലാണ് സ്ഥാനാർത്ഥികൾ ഇല്ലാത്തത്. കഴിഞ്ഞതവണ ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവച്ച അടൂർ ടൗൺ 24-ാം വാർഡിൽ ഇത്തവണ സ്ഥാനാർത്ഥിയില്ല. .245 വോട്ടാണ് ബി.ജെ.പി കഴിഞ്ഞതവണ നേടിയത്. കോൺഗ്രസിന് 250 വോട്ടും. 312 വോട്ടു നേടി എൽ.ഡി.എഫ് വിജയിച്ചിരുന്നു.