അഞ്ചൽ കൺവെൻഷൻ 30ന് സമാപിക്കും

Wednesday 26 November 2025 12:22 AM IST
25-ാമത് അഞ്ചൽ കൺവെൻഷന്‍ പത്തനംതിട്ട ഭദ്രാസനാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാ‌ർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: 25-ാമത് അഞ്ചൽ കൺവെൻഷൻ സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പത്തനംതിട്ട ഭദ്രാസനാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഫാ. ജോൺ കാരവിള കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഫാ. റെഞ്ചി മണിപ്പറമ്പിൽ, ജനറൽ കൺവീനർ ഡോ.കെ.വി.തോമസ് കുട്ടി, പ്രോഗ്രാം കൺവീനർ ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. മാത്യു ചരിവുകാലായിൽ, ഫാ. അലക്സ് കളപ്പില, ഫാ. വിൽസൺ ചരുവിള, ഫാ. ക്രിസ്റ്റി ചരുവിള, ഫാ. ജോസഫ് തോട്ടത്തിൽകടയിൽ, ഫാ. ജോസഫ് വടക്കേടത്ത്, സുജ ജോസ്, കെവിൻ ജോസഫ് ജോർജ്ജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ദിവസം തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് കൺവെൻഷന് നേതൃത്വം നൽകിയത്. ഇന്ന് വൈകിട്ട് ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകും. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഫാ. ഫ്രാൻസിസ് കർത്താനം, ഫാ. മാത്യു തടത്തിൽ, ഫാ. ഡേവിസ് പട്ടത്ത് എന്നിവർ നേതൃത്വം നൽകും. കൺവെൻഷൻ 30ന് സമാപിക്കും. അന്നേ ദിവസം മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമാപന സന്ദേശം നൽകും. കൂടാതെ സമൂഹബലിയും, മേജർ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് യൂഹാനോൻ മാർ അലക്സിയോസിന് സ്വീകരണവും നൽകും. കൂരിയാ ബിഷപ്പ് ആന്റണി മാർ സിൽവാനോസും സമാപന ചടങ്ങിൽ പങ്കെടുക്കും.