എസ്.എസ്.കെ ഫണ്ട് അനുവദിക്കണം: മന്ത്രി വി. ശിവൻകുട്ടി

Wednesday 26 November 2025 12:30 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് സമഗ്രശിക്ഷയ്ക്കുള്ള (എസ്.എസ്.കെ) ഫണ്ട് കേന്ദ്രം അടിയന്തരമായി അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി മന്ത്രി പറഞ്ഞു. രണ്ടര വർഷമായി ഫണ്ട് അനുവദിക്കുന്നില്ല. 1,158 കോടി രൂപ ലഭിക്കാനുണ്ട്. ഫണ്ട് തടയുന്നതിൽ സംസ്ഥാന ബി.ജെ.പിക്കും പങ്കുണ്ട്. ബി.ജെ. പി മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.