പി.എസ്.സി അഭിമുഖം

Wednesday 26 November 2025 12:30 AM IST

കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് ഡിസംബർ 3, 4, 5 തീയതികളിൽ പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിലും ഡിസംബർ 3 ന് കാസർകോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി

നമ്പർ 248/2024), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (മുസ്ലീം) (കാറ്റഗറി നമ്പർ 810/2024) തസ്തികകളിലേക്ക് 3 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 177/2025) തസ്തികയിലേക്ക് ഡിസംബർ 1 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2024, 437/2024പട്ടികവർഗ്ഗം) തസ്തികയിലേക്ക് ഡിസംബർ 2 ന് രാവിലെ 7 മുതൽ 8 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 31/2024) തസ്തികയിലേക്ക് 3 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

മൃഗസംരക്ഷണവകുപ്പിൽ ചിക് സെക്സർ (കാറ്റഗറി നമ്പർ 478/2024) തസ്തികയിലേക്ക് 4 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.